കുവൈറ്റ് കടലിലിറങ്ങുന്ന ജലയാനങ്ങൾക്ക് എഐഎസ് ഉപകരണം നിർബന്ധം; ഇല്ലാത്തവയ്ക്ക് 500 ദിനാർ പിഴ
കുവൈറ്റിലെ കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷന്റെ നിർദേശം അനുസരിച്ച് ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (എഐഎസ്) ഉപകരണം ഇൻസ്റ്റാൾ ചെയ്യാത്ത ജലയാനങ്ങളുടെ ഉടമകൾക്കെതിരെ നടപടി സ്വീകരിച്ചു തുടങ്ങിയതായി അധികൃതർ അറിയിച്ചു. 2024ലെ മന്ത്രിതല പ്രമേയം നമ്പർ 410 പ്രകാരമാണ് ഇവർക്കെതിരെ സാമ്പത്തിക പിഴകളും ക്രിമിനൽ നടപടികളും ഏർപ്പെടുത്താൻ ആരംഭിച്ചത്. മത്സ്യബന്ധന ബോട്ടുകൾ, യാത്രാ – ചരക്ക് കപ്പലുകൾ തുടങ്ങി കുവൈറ്റ് സമുദ്രാതിർത്തിയിൽ പ്രവേശിക്കുന്ന മുഴുവൻ കപ്പലുകൾക്കും ബോട്ടുകൾക്കും ഇത് ബാധകമാണ്. അല്ലാത്തവ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)