Posted By user Posted On

ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമോ? വ്യക്തത വരുത്തി കുവൈറ്റ്

നിശ്ചിത സമയപരിധിക്കുള്ളില്‍ ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി. പൗരന്മാര്‍ 2024 സെപ്റ്റംബര്‍ 30നകവും പ്രവാസികള്‍ക്ക് 2024 ഡിസംബര്‍ 31 നകവുമാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ പബ്ലിക് പ്രോസിക്യൂഷനോ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍വെസ്റ്റിഗേഷനോ പ്രത്യേക നിയന്ത്രണങ്ങള്‍ എന്തെങ്കിലും ഏര്‍പ്പെടുത്താത്ത പക്ഷം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ യാത്രാ അവകാശത്തെ അത് ബാധിക്കില്ലെന്ന് മന്ത്രാലയം ഉറപ്പുനല്‍കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *