Posted By user Posted On

പത്ത് ദിവസത്തെ സൗജന്യ വിസ; പുതിയ പ്രഖ്യാപനവുമായി ഈ ​ഗൾഫ് രാജ്യം

പത്ത് ദിവസത്തെ സൗജന്യ വിസ പ്രഖ്യാപിച്ച് ഒമാൻ. ഒമാനിലെ വിനോദസഞ്ചാര വ്യവസായത്തിന് കാര്യമായ ഉത്തേജനം നൽകുന്ന ഈ തീരുമാനം രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ സഹായിക്കും. ഒമാനിലെ സുൽത്താനേറ്റിലേക്ക് യാത്ര ചെയ്യുന്ന ക്രൂയിസ് കപ്പലുകളിലെ യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും 10 ദിവസത്തെ സൗജന്യ സന്ദർശന വിസ അനുവദിക്കുന്നത്. ഇതിന് പുറമെ 30 ദിവസം വരെയുള്ള വിസക്കും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്‌പെക്ടർ ജനറൽ ലെഫ്. ജനറൽ ഹസ്സൻ ബിൻ മുഹ്‌സിൻ അൽ ശറാഖിയുടെ ഉത്തരവിൽ വ്യക്തമാക്കി. സൈജന്യ വിസ ലഭ്യമാകാൻ ഏജന്റ് മുഖാന്തരം അപേക്ഷിക്കണം. ഒമാനിലെത്തിയ ശേഷം മുതലുള്ള 10 ദിവസമാണ് വിസാ കാലാവധി. ജീവനക്കാർക്കും യാത്രികർക്കും അപേക്ഷിച്ച് 30 ദിവസം വരെ വിസ നേടുന്നതിന് അവസരമുണ്ട്. വിസ അനുവദിച്ച് 30 ദിവസത്തിനുള്ളിൽ ഒമാനിൽ പ്രവേശിക്കണമെന്നും നിബന്ധനയുണ്ട്. ആഡംബര കപ്പൽ യാത്രക്കാരെ ആകർഷിക്കുന്നതിന് നിയമത്തിൽ ഭേദഗതി വരുത്തിയാണ് പത്ത്, 30 ദിവസത്തെ വിസകൾ അനുവദിക്കുന്നത്. വരാനിരിക്കുന്ന ക്രൂസ് സീസണിൽ കൂടുതൽ സഞ്ചാരികൾ രാജ്യത്ത് എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഒക്ടോബർ മുതൽ ആരംഭിക്കുന്ന ക്രൂസ് സീസൺ ഏപ്രിൽ അവസാനം വരെ തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കപ്പൽ സഞ്ചാരികളാണ് ഒമാനിലേക്ക് ഒഴുകി എത്തുന്നത്. മസ്‌കത്ത്, സലാല. ഖസബ്, മസീറ തീരങ്ങളിലാണ് കപ്പലുകൾ നങ്കൂരമിടുന്നത്. 

യാത്രക്കാർക്കും ക്രൂയിസ് കപ്പലുകളിലെ ജീവനക്കാർക്കുമുള്ള സന്ദർശന വിസ:

  1. 10 ദിവസത്തെ വിസ: ടൂറിസം ആവശ്യങ്ങൾക്കായി ഒമാൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കും ജീവനക്കാർക്കും ടൂറിസ്റ്റ് കപ്പൽ ഏജൻ്റിൻ്റെ അഭ്യർത്ഥന പ്രകാരം യോഗ്യത നേടാം. വിസ ഇഷ്യു ചെയ്ത് 30 ദിവസത്തിനുള്ളിൽ പ്രവേശനം പൂർത്തിയാക്കണം.
  2. ഒരു മാസത്തെ വിസ: ടൂറിസം ആവശ്യങ്ങൾക്കായി ഒമാൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കും ജീവനക്കാർക്കും ടൂറിസ്റ്റ് കപ്പൽ ഏജൻ്റിൻ്റെ അഭ്യർത്ഥന പ്രകാരം യോഗ്യത നേടാം. വിസ ഇഷ്യു ചെയ്ത് 30 ദിവസത്തിനുള്ളിൽ പ്രവേശനം പൂർത്തിയാക്കണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy

Comments (0)

Leave a Reply

Your email address will not be published. Required fields are marked *