Posted By user Posted On

വിദേശത്തുള്ള ഭാര്യ പണം നൽകിയില്ല; നാലരവയസുള്ള മകളുടെ കഴുത്തിൽ വടിവാൾവച്ച് വിഡിയോ കോൾ, പിതാവ് അറസ്റ്റിൽ

വിദേശത്തുള്ള ഭാര്യയോട് പണം ആവശ്യപ്പെട്ട് ലഭിക്കാത്തതിനെ തുടർന്ന് നാലരവയസുള്ള മകളുടെ കഴുത്തിൽ വടിവാൾവച്ച് വിഡിയോ കോൾ ചെയ്ത പിതാവ് അറസ്റ്റിൽ. തിരുവല്ല കുറ്റൂർ സ്വദേശി ജിൻസൺ ബിജുവിനെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ നെസി വിദേശത്ത് നഴ്സ് ആണ്. ഭാര്യയോട് ഇയാൾ നിരന്തരം പണം ആവശ്യപ്പെടാറുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച വിളിച്ചു 40000 രൂപ ആവശ്യപ്പെട്ടു. കൊടുക്കാതിരുന്നപ്പോൾ അസഭ്യം വിളിച്ചുകൊണ്ടുള്ള ശബ്ദ സന്ദേശം അയച്ചു. തുടർന്ന് വ്യാഴാഴ്ച രാത്രി 11 മണിയോടുകൂടി വിഡിയോ കോൾ ചെയ്തശേഷം മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണി മുഴക്കി. പിന്നീട് കുട്ടിയുടെ വലതു വാരിയെല്ലിന്റെ ഭാഗത്ത് വടിവാൾ കൊണ്ട് പോറലുണ്ടാക്കുകയും ചെയ്തു. ഇയാളുടെ പ്രവൃത്തിയിൽ ഭയന്നു നിലവിളിക്കുന്ന കുഞ്ഞിന്റെ ദൃശ്യം നെസി മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു. യുവതിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *