ഇന്ത്യ-കുവൈത്ത് വാണിജ്യ വ്യാപാരമേള; ഇഷ്ടമുള്ളതൊക്കെ വാങ്ങാം ഈ അവസരം ഉപയോഗപ്പെടുത്താം
ഇന്ത്യൻ പ്രതിനിധി സംഘം ഞായറാഴ്ച കുവൈത്തിലെത്തും . വ്യാപാര -വാണിജ്യ രംഗത്തെ സഹകരണം ശക്തിപ്പെടുത്താനുള്ള തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥ -നയതന്ത്ര മേധാവികളുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചകളെ തുടർന്ന് കുവൈത്തുമായി 344 മില്യൺ ഡോളറിന്റെ ഭക്ഷ്യ-കാർഷിക കയറ്റുമതി കരാറിൽ ഒപ്പുവെക്കും ഇതിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി സെപ്റ്റംബർ 8 മുതൽ 10 വരെ ഭക്ഷ്യ, കാർഷിക, പാനീയ മേഖലകളുമായി ബന്ധപ്പെട്ട ഉഭയകക്ഷി വ്യാപാര പ്രോത്സാഹന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് . ഇന്ത്യൻ ട്രേഡ് പ്രമോഷൻ കൗൺസിലുമായി (ടിപിസിഐ) സഹകരിച്ചാണ് പരിപാടി. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 ഞായറാഴ്ച കുവൈത്ത് സിറ്റിയിലെ ഗ്രാൻഡ് മജസ്റ്റിക് ഹോട്ടലിൽ ഭക്ഷ്യ പാനീയ മേള സംഘടിപ്പിക്കും . ഈ മാസം 9, 10 തീയതികളിൽ ഭക്ഷ്യ-കാര്ഷിക ഉത്പന്നങ്ങളുടെ പ്രദർശനവും ഉപഭോക്താക്കളും വിൽപ്പനക്കാരും പങ്കെടുക്കുന്ന യോഗവും നടക്കും .ഗ്രാൻഡ് മജസ്റ്റിക് ഹോട്ടൽ, ചേംബർ ഓഫ് കൊമേഴ്സ് എക്സിബിഷൻ ഹാൾ എന്നിവിടങ്ങളിലാണ് രണ്ടു പരിപാടികളും നടക്കുക .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)