Posted By user Posted On

ഇനി തൊഴിൽ അന്വേഷക‍ർക്ക് ഫക്രുന ഉപയോ​ഗിക്കാം; കുവൈത്തിൽ പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം, പ്രവർത്തനം ഇങ്ങനെ

രാജ്യത്ത് സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ ജോലി ഒഴിവുകളും തൊഴിലവസരങ്ങളും അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും പ്രത്യേക ഓൺലൈൻ പ്ലാറ്റുഫോം യാഥാർഥ്യമാക്കി അധികൃതർ . പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൻ്റെ ഈ വെബ്‌സൈറ്റ് എല്ലാ തൊഴിലന്വേഷകർക്കും ഉപയോഗപ്പെടുത്താം . അതേ സമയം കമ്പനിയുടെ യോഗ്യതകളും വ്യവസ്ഥകളും അടിസ്ഥാനമാക്കിയാണ് അപേക്ഷ സ്വീകരിക്കുന്നതും നിരസിക്കുന്നതും . ബിരുദധാരികളുടെ സ്‌റ്റൈപ്പൻഡുകൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകൾ സമർപ്പിക്കൽ ,ജോലി അന്വേഷിക്കൽ , അലവൻസ് വിതരണം ചെയ്യൽ, ബിരുദധാരികളുടെ സ്‌റ്റൈപ്പൻഡുകൾ വിതരണം ചെയ്യൽ , തൊഴിലില്ലായ്മ ഇൻഷുറൻസ്, തുടങ്ങിയ സേവനങ്ങൾക്കുവേണ്ടി ഈ പ്ലാറ്റ്ഫോമിനെ ഉപയോഗപ്പെടുത്താമെന്നും അതോറിറ്റി വ്യത്തങ്ങൾ കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *