Posted By user Posted On

കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് വേ​ഗത്തിൽ പുതുക്കാം; ഓൺലൈൻ സംവിധാനം ഇങ്ങനെ

കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട. എല്ലാം മൊബൈൽ ഫോണിൽ മിനുട്ടുകൾക്കകം ചെയ്യാം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപയോക്തൃ-സൗഹൃദ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ഇതിന് വഴിയെരുക്കിയിരിക്കുന്നത്. കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പ് വഴി ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും പുതുക്കിയ ലൈസന്‍സ് ഡിജിറ്റലായി ആക്സസ് ചെയ്യാനും എളുപ്പത്തിൽ ഇതിലൂടെ സാധിക്കും. ഡ്രൈവിങ് ലൈസന്‍സിന്റെ ഫിസിക്കല്‍ കോപ്പികള്‍ക്ക് പകരം ഡിജിറ്റല്‍ കോപ്പിയാണ് ലഭിക്കുക.നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇതു വരെ മൂന്ന് വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ്പുതുക്കാമായിരുന്നെങ്കിൽ ഇനി മുതൽ ഒരു വര്‍ഷത്തേക്ക് മാത്രമേ പുതുക്കാന്‍ കഴിയൂ. ഒരു കുവൈറ്റ് ദിനാറാണ് പുതുക്കല്‍ ഫീസ്. ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി തീരുന്നതിന് നാലുമാസം മുമ്പുവരെ പുതുക്കാവുന്നതാണെങ്കിലും പുതുക്കിയ തീയതി മുതൽ ഒരു വർഷത്തേക്ക് മാത്രമേ കാലാവധിയുണ്ടാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *