Posted By user Posted On

കുവൈത്തിൽ പ്രവാസി തൊഴിലാളികളില്ല, തൊഴിലാളിക്ഷാമം രൂക്ഷം; വേതനം വർധിച്ചു

കുവൈത്തിലെ നിർമാണ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണെന്ന് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് കെട്ടിട നിർമാണ രംഗത്താണ് ഈ പ്രതിസന്ധി കൂടുതൽ അനുഭവപ്പെടുന്നത്. താമസ-കുടിയേറ്റ നിയമ ലംഘകർക്കെതിരായ കർശന നടപടികളും മൂന്നര മാസത്തെ പൊതുമാപ്പ് കാലയളവിൽ തൊഴിലാളികൾ നാട് വിട്ട പോയതും ഇതിന് പ്രധാന കാരണങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു.
തൊഴിലാളി ക്ഷാമം മൂലം നിർമാണ പ്രവർത്തനങ്ങൾ വൈകുകയും പല പദ്ധതികളും ഉപേക്ഷിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വേതനം 40 ശതമാനം വരെ വർധിച്ചു. തൊഴിലാളി ക്ഷാമം മൂലം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *