Posted By user Posted On

കുവൈറ്റിൽ രാത്രികാല വാഹനപരിശോധന ശക്തമാക്കി

കുവൈറ്റിൽ രാത്രികാല ചെക്കിങ് കർശനമാക്കി പോലീസ്. രാജ്യത്ത് പിക്‌നിക് സീസൺ ആരംഭിച്ചതോടെയാണ് നടപടി. ഗതാഗത നിയമലംഘനങ്ങളും വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി ഗതാഗത വകുപ്പ് രംഗത്ത് എത്തിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ അമിത വേഗതയിലും അശ്രദ്ധയായും വാഹനം ഓടിക്കുന്നവരെയാണ് പ്രധാനമായും ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ആഴ്ചയിൽ മാത്രം 56,332 ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 53 വാഹനങ്ങളും 57 മോട്ടർ സൈക്കിളുകളും കണ്ടുകെട്ടുകയും 920 അപകടങ്ങൾ സംഭവിക്കുകയും ചെയ്തു. അപകടങ്ങളിൽ 181 പേർക്ക് പരുക്കേറ്റു. പ്രായപൂർത്തിയാകാത്ത 19 കുട്ടികളെ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് പിടികൂടി. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ 29 പേരെയും അറസ്റ്റ് ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *