Posted By user Posted On

കണ്ടെടുത്തത് വൻ മയക്കുമരുന്ന് ശേഖരവും ആയുധങ്ങളും; കുവൈത്തിൽ ഏഴുപേ​ർ അറസ്റ്റിൽ

കുവൈത്തിൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്ന്, സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ന്നി​വ വി​ൽ​പ​ന ന​ട​ത്തി​യ ഡീ​ല​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി ഏ​ഴു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.24 കി​ലോ​ഗ്രാം വി​വി​ധ മ​യ​ക്കു​മ​രു​ന്നും,28,500 സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ളും ക​ഞ്ചാ​വ് തൈ​ക​ളും ആ​യു​ധ​ങ്ങ​ളും പ്ര​തി​ക​ളി​ൽനി​ന്ന് പി​ടി​ച്ചെ​ടു​ത്ത​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ്ര​തി​ക​ളെ തു​ട​ർ ന​ട​പ​ടി​ക​ൾക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾക്ക് കൈ​മാ​റി. ല​ഹ​രി വി​ൽ​പ​ന സം​ഘ​ത്തി​നെ​തി​രാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Comments (0)

Leave a Reply

Your email address will not be published. Required fields are marked *