Posted By user Posted On

മനുഷ്യജീവന് ഭീഷണി; കുവൈറ്റിൽ കേടായ മുട്ട വിറ്റ കടക്കാരനെതിരെ നടപടി

കുവൈത്ത് കേടായ മുട്ട ഉപയോഗിച്ചതിന് കാപ്പിറ്റൽ ഗവർണറേറ്റിലെ റെസ്റ്റോറന്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അടച്ചു പൂട്ടി.
രണ്ടു മാസം മുമ്പ് കാലഹരണപ്പെട്ട മുട്ടയായിട്ടും ഉപഭോക്താക്കൾക്ക് കടക്കാരൻ വിതരണം ചെയ്യുകയായിരുന്നു.കാപിറ്റൽ ഗവർണറേറ്റിന്റെ പതിവ് പരിശോധനനക്കിടയിലാണ് നിയമലംഘനം കണ്ടെത്തിയത്. തുടർന്ന് സാധനങ്ങൾ കണ്ടുകെട്ടുകയും കട അടച്ചു പൂട്ടുകയും ചെയ്തു. മനുഷ്യജീവന് പോലും ഭീഷണിയായേക്കാവുന്ന നിയമലംഘനമാണ് നടന്നതെന്ന് അധികാരികൾ വ്യക്തമാക്കി. കേസ് പബ്ലിക് പ്രാസോക്യൂഷന് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Comments (0)

Leave a Reply

Your email address will not be published. Required fields are marked *