Posted By user Posted On

85 % ഓഫറിൽ ടിക്കറ്റ്; ബുക്ക് ചെയ്തത് 300 ഓളം പേർ, എയർലൈൻ നഷ്ടം ലക്ഷങ്ങൾ

വെബ്സൈറ്റിലെ കോഡിങ് പിഴവ് മൂലം ഓസ്ട്രേലിയൻ വിമാന കമ്പനിയായ ക്വാണ്ടാസിന് ലക്ഷങ്ങൾ നഷ്ടമായി. ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വിറ്റുപോയത് 85 ശതമാനം ഡിസ്കൗണ്ടിൽ. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കമ്പനിക്ക് ഉണ്ടായത്. കമ്പനിയുടെ വെബ്സൈറ്റിലെ കോഡിങ് പിഴവ് കാരണം ആഢംബര സൗകര്യങ്ങളോട് കൂടിയ ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കിൽ വിറ്റുപോയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഓസ്ട്രേലിയക്കും യുഎസിനും ഇടയിലുള്ള ക്വാണ്ടാസിൻറെ സർവീസുകളിൽ വമ്പൻ ഓഫർ പ്രത്യക്ഷപ്പെട്ടത്. സാധാരണ നിരക്കിനേക്കാൾ വളരെ കുറഞ്ഞ നിരക്കാണ് വെബ്സൈറ്റിൽ കാണിച്ചത്. അത്യപൂർവ്വമായ ഓഫർ കണ്ടതോടെ നിരവധി പേർ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ തുടങ്ങി. ഏകദേശം 300 യാത്രക്കാരാണ് ഓസ്ട്രേലിയ-യുഎസ് യാത്രയുടെ റിട്ടേൺ ടിക്കറ്റ് ഓഫർ നിരക്കിൽ ബുക്ക് ചെയ്തത്. 15,000 ഡോളർ വിലയുള്ള ടിക്കറ്റുകൾ 5000 ഡോളറിന് താഴെ എന്ന നിരക്കിലാണ് വിറ്റുപോയത്. എട്ടു മണിക്കൂറോളമാണ് ഈ തകരാർ നീണ്ടുനിന്നത്. എയർപോർട്ട് ലോഞ്ച് ആക്സസ്, ഷാംപെയ്ൻ, കിടക്കയോട് കൂടിയ വിശാലമായ ഇരിപ്പിടങ്ങൾ, മെനു എന്നിങ്ങനെ ആഢംബര സേവനങ്ങളുള്ള ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കിൽ വിറ്റുപോയത്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും 300ഓളം ടിക്കറ്റുകൾ വിറ്റുപോയി. എന്നാൽ കമ്പനിയുടെ നിയമം അനുസരിച്ച് തെറ്റായ നിരക്കുകൾ അവതരിപ്പിച്ചാൽ ആ ടിക്കറ്റ് ബുക്കിങ് റദ്ദാക്കാനും റീഫണ്ട് നൽകാനും പുതിയ ടിക്കറ്റ് നൽകാനും അധികാരമുണ്ട്. അതേസമയം ബിസിനസ് ക്ലാസ് യാത്രക്കാർക്ക് സാധാരണയേക്കാൾ 65 ശതമാനം ഇളവിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുമുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *