കുവൈറ്റിൽ 26.9 ശതമാനം പ്രവാസികളും വീടുജോലിക്കാർ: കണക്ക് ഇങ്ങനെ
രാജ്യത്തെ 26.9 ശതമാനം പ്രവാസികളും ഗാർഹിക തൊഴിലാളികളാണെന്ന് ഞായറാഴ്ച ഒരു സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് പ്രകാരം കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം 2024 ആദ്യ പാദത്തിൽ 1.1 ശതമാനം വർധിച്ച് 789,000 ആയി.
വീട്ടുജോലിക്കാരായ സ്ത്രീകളുടെ എണ്ണം 423,000, പുരുഷന്മാർ 366,000 ആണ്. രാജ്യത്തെ മൊത്തം പ്രവാസി ഗാർഹിക തൊഴിലാളികളിൽ 44.7 ശതമാനം ഇന്ത്യക്കാരാണ് (ഏകദേശം 352,000), ഫിലിപ്പീൻസ് 22.5 ശതമാനം (177,500). ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾ കുവൈറ്റിലെ 93.3 ശതമാനം വീട്ടുജോലിക്കാരാണ്. ആദ്യ പാദത്തിൻ്റെ അവസാനത്തിൽ 175,000 പേരുമായി ഫിലിപ്പീൻസ് വനിതാ ഗാർഹിക സഹായികളുടെ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ, 248,000 പുരുഷ ഗാർഹിക തൊഴിലാളികളുടെ പട്ടികയിൽ ഇന്ത്യക്കാരാണ് മുന്നിൽ.
Comments (0)