ഭക്ഷ്യസുരക്ഷക്ക് മുൻഗണന: കുവൈറ്റിൽ പരിശോധന ശക്തം
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം മുബാറക് അൽ-കബീർ ഗവർണറേറ്റില്‍ നടന്ന പരിശോധനയില്‍ ഹോട്ടലുകള്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പത്ത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. പിടിച്ചെടുത്ത ഭക്ഷണ സാമ്പിളുകൾ തുടര്‍ പരിശോധനകള്‍ക്കായി ലാബുകളിലേക്ക് അയച്ചു. രാജ്യത്ത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പബ്ലിക് അതോറിറ്റി ന്യൂട്രീഷൻ പരിശോധനാ കാമ്പയിൻ നടത്തിവരികയാണ്. ഇറച്ചി, മത്സ്യ വിൽപന കേന്ദ്രങ്ങളിലും പരിശോധന നടന്നുവരുന്നുണ്ട്. പൊതുജനങ്ങൾക്ക് പരാതികൾ 1897770 എന്ന ഹോട്ട്ലൈൻ വഴി അറിയിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
Comments (0)