Posted By user Posted On

കുവൈത്തിൽ വിമാനം വൈകി; യാത്രക്കാരന് 1500 ദിനാർ നഷ്ടപരിഹാരം

വിമാനം പുറപ്പെടാൻ വൈകിയതിനെ തുടർന്നുണ്ടായ നഷ്ടങ്ങൾ കണക്കിലെടുത്ത് യാത്രക്കാരന് 1500 ദീനാർ നഷ്ടപരിഹാരം നൽകാൻ വിമാന കമ്പനി ബാധ്യസ്ഥനാണെന്ന വിധി കുവൈത്ത് അപ്പീൽ കോടതി ശരിവെച്ചു . കുവൈത്തിൽ നിന്ന് ഒരു അറബ് രാജ്യത്തേക്ക് പോകേണ്ട വിമാന യാത്രക്കാരനെ മറ്റൊരു രാജ്യത്തേക്കുള്ള വിമാനം വഴി കൊണ്ടുപോയതിനാൽ മണിക്കൂറുകളോളം വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്താനായത് . ഇതിൽ പരാതിപ്പെട്ട യാത്രക്കാരന് നേരിട്ട വിഷമങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ വിമാനകമ്പനിക്ക് ബാധ്യതയുണ്ടെന്ന് വാദി ഭാഗം അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു .തുടർന്നാണ് നേരത്തേയുണ്ടായ കീഴ് കോടതി വിധിയെ ബലപ്പെടുത്തികൊണ്ട് അപ്പീൽ കോടതിയും സമാന വിധി പുറപ്പെടുവിച്ചത് .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *