Posted By user Posted On

കുവൈറ്റിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 10 നടപടികളുമായി അധികൃതർ

ഓരോ പുതിയ അധ്യയന വര്‍ഷത്തിലും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി 10 തന്ത്രപരമായ നടപടികള്‍ നടപ്പിലാക്കാന്‍ കുവൈറ്റ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കിടയില്‍ അടുത്തിടെ നടന്ന ഏകോപന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ.

1. ഓട്ടോണമസ് ട്രാഫിക് കണ്‍ട്രോള്‍ സംവിധാനമാണ് ഇതിൽ പ്രധാനം. ട്രാഫിക് ലൈറ്റുകളുടെ ഓട്ടോമാറ്റിക് മാനേജ്‌മെന്റ് സാധ്യമാക്കുക വഴി ട്രാഫിക് ഫ്‌ളോയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, ട്രാഫിക് നിയമങ്ങള്‍ നന്നായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ട്രാഫിക് ക്യാമറകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

  1. പൊതുഗതാഗതം മെച്ചപ്പെടുത്തുക എന്നതാണ് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അവലംബിക്കുന്ന മറ്റൊരു മാർഗം. വിദ്യാര്‍ത്ഥികള്‍ക്കും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഇടയിൽ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിനകം ആരംഭിച്ചു. റോഡുകളില്‍ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
  2. റോഡിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി സ്‌കൂള്‍ ഷിഫ്റ്റ്കളുടെ ഷെഡ്യൂളുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തും. പ്രൈമറി, കിന്റര്‍ഗാര്‍ട്ടന്‍, മിഡില്‍, സെക്കന്‍ഡറി സ്‌കൂളുകൾ തുടങ്ങുന്ന സമയത്തിൽ മാറ്റങ്ങൾ വരുത്തിയാൽ ഗതാഗതക്കുരുക്കിന് വലിയ തോതിൽ പരിഹാരം കാണാനാവും എന്നാണ് അധികൃതർ കണക്കാക്കുന്നത്.
  3. തിരക്കേറിയ പ്രവേശന കവാടങ്ങളിലും എക്സിറ്റുകളിലും പാലങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ ഗതാഗതം സുഗമമാക്കുകയും അതുവഴി നിര്‍ണായക മേഖലകളിലെ ഗതാഗത തടസ്സങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയെന്നതാണ് അധികൃതർ നടപ്പിലാക്കാൻ തീരുമാനിച്ച മറ്റൊരു പദ്ധതി.
  4. വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് സാധ്യമാക്കുന്നതിനായി
    ഇന്റേണല്‍ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ക്ക് വിധേയമാക്കും. കൂടാതെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്ന് എക്സ്പ്രസ് വേയിലേക്ക് വാഹനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ നീങ്ങാന്‍ അനുവദിക്കുന്നതിന് പുതിയ എക്‌സിറ്റുകള്‍ സൃഷ്ടിക്കും.
  5. നാലാമത്തെ റിംഗ് റോഡിന്റെ പുനര്‍വികസനം ത്വരിതപ്പെടുത്തുന്നത് വഴി ഗതാഗത നീക്കം കൂടുതൽ ശക്തിപ്പെടുത്തും. പുതിയ പാലങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതുള്‍പ്പെടെ ആറ്, ഏഴ് റിംഗ് റോഡുകളുടെ ഭാഗങ്ങളും വികസിപ്പിക്കും.
  6. സ്‌കൂളുകള്‍ക്ക് മുന്നില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍, പ്രത്യേകിച്ച് നിരോധിത മേഖലകളിൽ എടുത്തു മാറ്റുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും
  7. ജനവാസ കേന്ദ്രങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്‌കൂളുകള്‍ തിരക്ക് കുറഞ്ഞ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുക എന്നതാണ് ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള മറ്റൊരു മാർഗമായി അധികൃതർ ആലോചിക്കുന്നത്.
  8. കൂടുതല്‍ തിരക്ക് തടയാന്‍, റസിഡന്‍ഷ്യല്‍ പരിസരങ്ങളിൽ പുതിയ സ്‌കൂളുകള്‍ക്കോ സര്‍വ്വകലാശാലകള്‍ക്കോ ലൈസന്‍സ് നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തും.
  9. നിലവിലെ റോഡുകളിൽ കൂടുതൽ വാഹനങ്ങൾ ഉൾക്കൊള്ളുന്നതിനായി പാതകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Comments (0)

Leave a Reply

Your email address will not be published. Required fields are marked *