Posted By user Posted On

കുവൈറ്റിൽ ചൂടിന് ശമനമില്ല; വൈദ്യുതി ഉപഭോഗം റെക്കോഡ് ഉയർച്ചയിൽ, പവർ കട്ട് കൂടുതൽ മേഖലകളിലേക്ക്

കുവൈറ്റ് സിറ്റി: കുതിച്ചുയരുന്ന താപനിലയും വർദ്ധിച്ച ഉപഭോഗവും കാരണം കുവൈറ്റിലെ വൈദ്യുതി ശൃംഖലയ്ക്ക് ലോഡ് താങ്ങാനാവാത്ത സ്ഥിതിയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈദ്യുതി ഉപയോഗം ചൊവ്വാഴ്‌ച അതിൻ്റെ പാരമ്യതയിൽ എത്തിയതായി അധികൃതർ അറിയിച്ചു. വൈദ്യുതി ആവശ്യകത സൂചിക റെക്കോർഡ് നിലയിലേക്ക് ഉയർന്നു. അത് അപകടകരമായ നിലയിലേക്ക് അടുക്കുന്നതായി അൽ-ഖബസ് പത്രം റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ, വൈദ്യുതി ഉപഭോഗം 17,640 മെഗാവാട്ടിൽ എത്തി.രാജ്യത്തെ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയതിനെ തുടർന്നാണ് വൈദ്യുതി ഉപഭോഗത്തിൽ അഭൂതപൂർവമായ വർധനവുണ്ടായത്. അടിയന്തര ഘട്ടങ്ങളെ നേരിടാനും പ്രശ്നങ്ങൾക്ക് സത്വര പരിഹാരം കാണുന്നതിനുമായി, വൈദ്യുതി, ജലം, പുനരുൽപ്പാദക ഊർജ്ജ മന്ത്രാലയം അതിൻ്റെ എമർജൻസി ടീമുകളെ സജീവമാക്കിയിട്ടുണ്ട്. ബാക്കപ്പ് ജനറേറ്ററുകൾ വിന്യസിക്കുകയും പ്രധാന വൈദ്യുത വിതരണ ശൃംഖലകൾ നിരീക്ഷിക്കാൻ സാങ്കേതിക ടീമുകളെ സജ്ജരാക്കുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Comments (0)

Leave a Reply

Your email address will not be published. Required fields are marked *