പ്രവാസി തൊഴിലാളികൾക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമുമായി കുവൈറ്റ്; ഗുണങ്ങൾ അറിയാം
പ്രവാസി തൊഴിലാളികൾക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമുമായി കുവൈറ്റ്കുവൈറ്റിൽ പ്രവാസി തൊഴിലാളികൾക്കായി ഒരു ഓൺലൈൻ പ്ലാറ്റ്ഫോമുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുവൈറ്റ് തൊഴിൽ വകുപ്പ്. തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുമായി ചേര്‍ന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ലേബര്‍ പ്രൊട്ടക്ഷന്‍ വിഭാഗമാണ് ഇതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. തൊഴിലാളികള്‍ക്ക് പരാതികള്‍ എളുപ്പത്തില്‍ ഫയല്‍ ചെയ്യാനും അവയുടെ പുരോഗതി ട്രാക്ക് ചെയ്യാനും ജോലിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ഓണ്‍ലൈനായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന പുതിയ ഡിജിറ്റല്‍ സംവിധാനമാണ് ഇതോടെ കുവൈറ്റിൽ ഒരുങ്ങുന്നത്. കുവൈറ്റിൽ സ്വകാര്യ മേഖലയിയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴിൽ കരാറുകളിലെ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താനും പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം സഹായിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
Comments (0)