Posted By user Posted On

ഡെലിവറി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; പണവും ബാങ്ക് കാർഡും കവർന്നു

ഭക്ഷണത്തിന്റെ പാഴ്സലുമായി വന്ന ഡെലിവറിമാനെ അടിച്ചുവീഴ്ത്തി പണവും ബാങ്ക് കാർഡുൾപ്പെടെ വിലകൂടിയ രേഖകളും കവർന്നു . ജഹ്‌റയിൽ ഏഷ്യൻ വംശജനായ ഒരു ഹോട്ടൽ ഡെലിവറിമാനാണ് സംഭവത്തിന് ഇരയായത് . ജഹ്‌റ പോലീസ് സ്റ്റേഷനിൽ കേസ് രെജിസ്റ്റർ ചെയ്തു. ഭക്ഷണവുമായി ഇരു ചക്രവാഹനത്തിലെത്തിയ ഡെലിവറിമാൻ ഓർഡർ ചെയ്ത വീട്ടുകാരന്റെ വീടിന്റെ വാതിലിൽ മുട്ടുകയായിരുന്നു . വാതിൽ തുറന്ന് പാർസൽ ഏല്പിച്ചതിന് ശേഷം ഭക്ഷണത്തിന്റെ ബിൽ മൂന്നു ദീനാർ ചോദിച്ചപ്പോൾ കാശിന് പകരം പൊതിരെ തല്ല് ആണ് പകരമായി ലഭിച്ചത് . സംഭവത്തിൽ പരിക്കേറ്റ ഡെലിവറിമാന്റെ വാഹനവും അക്രമി നശിപ്പിച്ചിരുന്നു .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *