ആശ്വാസ വാർത്ത, കുവൈറ്റിലെ എംപോക്‌സ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്; പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ ഇങ്ങനെ
രാജ്യത്ത് എംപോക്‌സ് എന്ന് സംശയിക്കുന്ന ആറ് കേസുകളില്‍ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജഹ്റ ഗവര്‍ണറേറ്റില്‍ ഒന്ന്, കുവൈറ്റ് സിറ്റിയില്‍ ഒന്ന്, അഹമ്മദി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ രണ്ട് വീതം എന്നിങ്ങനെയാണ് എംപോക്‌സ് വൈറസ് ബാധ സംശയിക്കുന്ന ആറ് കേസുകള്‍ കണ്ടെത്തിയത്. എന്നാല്‍ ഈ കേസുകള്‍ പോക്‌സ് വൈറസിന് നെഗറ്റീവ് ആണെന്ന് ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ സ്ഥിരീകരിച്ചതിന്‍റെ ആശ്വാസത്തിലാണ് അധികൃതര്‍. അതേസമയം, നിലവില്‍ ആശങ്കയില്ലെങ്കിലും രോഗവ്യാപനത്തിനായുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് അധികൃതര്‍ ആഹ്വാനം ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
Comments (0)