കാറിൻ്റെ ഇന്ധനം തീർന്ന് മരുഭൂമിയിൽ പെട്ടു: 4 ദിവസമായി വിവരമില്ല, പ്രവാസി ഇന്ത്യക്കാരനും സഹപ്രവർത്തകനും ദാരുണാന്ത്യം
യാത്രക്കിടെ കാറിെൻറ ഇന്ധനം തീർന്ന് വിജനമായ മരുഭൂമിയിൽ നാല് ദിവസം കുടുങ്ങിയ രണ്ടുപേർ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫിന് സമീപം വിജന മരുഭൂമിയിൽ (റുബുൽ ഖാലി) കുടുങ്ങിയ തെലങ്കാന കരിംനഗർ സ്വദേശി ഷഹ്സാദ് ഖാനും (27) സഹയാത്രികനുമാണ് നിർജ്ജലീകരണം മൂലം മരിച്ചത്.
മൂന്ന് വർഷമായി സൗദിയിലെ ഒരു ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്ന ഷഹ്സാദ് ഖാനും സഹപ്രവർത്തകനും ജോലിയുടെ ഭാഗമായുള്ള യാത്രക്കിടയിലാണ് മരുഭൂമിയിൽ കുടുങ്ങിയത്.
ജി.പി.എസ് സിഗ്നൽ നഷ്ടപ്പെട്ടതിനാൽ കമ്പനിയുടെ ആളുകൾക്ക് ഇവരെ ലൊക്കറ്റ് ചെയ്യാൻ കഴിഞ്ഞില്ല. മൊബൈൽ ഫോണിെൻറ ബാറ്ററി ചാർജ് കഴിഞ്ഞതിനാൽ ഇ വർക്കും സഹായം തേടാൻ കഴിഞ്ഞില്ല. നാല് ദിവസമാണ് ലോകത്തെ ഏറ്റവും അപകടംപിടിച്ച 650 കിലോമീറ്റർ വിസ്തൃതിയിൽ നീണ്ടുപരന്ന് കിടക്കുന്ന വിജന മരുഭൂമിയിൽ അകപ്പെട്ടത്.
ഇവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
Comments (0)