Posted By user Posted On

പ്രവാസികൾക്ക് തിരിച്ചടി; കുവൈറ്റിൽ വിദ്യാഭ്യാസ മന്ത്രാലയം 2048 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു

കുവൈറ്റില്‍ സ്വദേശിവല്‍ക്കരണ നയം നടപ്പിലാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദ്യാഭ്യാസ മന്ത്രാലയം പിരിച്ചുവിട്ടത് 2048 പ്രവാസി ജീവനക്കാരെ. വിവിധ തസ്തികകളില്‍ നിന്ന് പ്രവാസികളെ മാറ്റി കുവൈറ്റ് പൗരന്മാരെ സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിയമിക്കുന്നതിനുള്ള സ്വദേശിവല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഉന്നത തസ്തികകളില്‍ അടക്കം പല മേഖലകളില്‍ ജോലി ചെയ്തുവരികയായിരുന്ന പ്രവാസികളെയാണ് അധികൃതര്‍ പിരിച്ചുവിട്ടത്.എഞ്ചിനീയറിങ് തസ്തികകളില്‍ നിന്ന് 54 പേര്‍, അധ്യാപനം, വിദ്യാഭ്യാസം, പരിശീലനം മേഖലയില്‍ നിന്ന് 1,100 പേര്‍, സാമൂഹികം, വിദ്യാഭ്യാസം, കായികം, ഐടി തസ്തികകളില്‍ നിന്ന് 324 പേര്‍, ശാസ്ത്രവുമായി ബന്ധപ്പെട്ട റോളുകളില്‍ നിന്ന് 24 പേര്‍, കല, മാധ്യമം, പബ്ലിക് റിലേഷന്‍സ് മേഖലകളില്‍ നിന്ന് 17 പേര്‍, സാമ്പത്തിക സ്ഥാനങ്ങളില്‍ നിന്ന് 13 പേര്‍ എന്നിങ്ങനെയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പിരിച്ചുവിടപ്പെട്ട പ്രവാസി ജീവനക്കാരുടെ കണക്ക്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *