Posted By user Posted On

കുതിച്ചുയരുന്ന വിമാന നിരക്കിൽ നിന്ന് രക്ഷ നേടാൻ പുതിയ വഴികൾ തേടി പ്രവാസികൾ

വിമാന ടിക്കറ്റ് നിരക്കുകൾ അനുദിനം കുത്തനെ ഉയരുകയുമാണ്. അവധിക്ക് നാട്ടിൽ വന്നു പോകാൻ പ്രവാസികൾക്ക് തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം യാത്രക്ക് മാത്രമായി മാറ്റി വയ്‌ക്കേണ്ട അവസ്ഥായാണ്. നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് വന്‍ ചാര്‍ജ്. ഈ പ്രതിസന്ധി മറികടക്കാനാണ് കണക്ഷന്‍ ഫ്‌ളൈറ്റുകളെ ആശ്രയിക്കുന്നത്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ കണക്ഷന്‍ ഫ്‌ളൈറ്റുകളിലാണ് മലയാളി കുടുംബങ്ങളുടെ യാത്ര.നേരിട്ടുള്ള വിമാനങ്ങളില്‍ ദുബൈയിലെത്താന്‍ നാലു മണിക്കൂര്‍ എടുക്കുമെങ്കില്‍ കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ 20 മണിക്കൂര്‍ വരെ എടുക്കുമെന്ന് മാത്രം. മസ്‌കറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിച്ചും മലയാളികള്‍ ഇപ്പോള്‍ ദുബൈയില്‍ എത്തുന്നുണ്ട്. ഇത്തരം യാത്രകളില്‍ ഒരാളുടെ ടിക്കറ്റില്‍ 10,000 രൂപ വരെ കുറവുണ്ട്. മലയാളികള്‍ മാത്രമല്ല, യു.എ.ഇയില്‍ ജോലി ചെയ്യുന്ന വിദേശികളെല്ലാം ഈ പ്രതിസന്ധി നേരിടുന്നു.

കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് ഒരാള്‍ക്ക് നേരിട്ടുള്ള വിമാന ടിക്കറ്റ് നിരക്ക് 35,000 രൂപയോളമാണ്. നാലു പേരുള്ള കുടുംബം ദുബൈയിലെത്താന്‍ ഒന്നര ലക്ഷത്തോളം രൂപ വരും. സമയം കൂടുതല്‍ എടുക്കുമെങ്കിലും കുറഞ്ഞ ചെലവില്‍ ഗള്‍ഫില്‍ എത്താനാകുമെന്നതിനാല്‍ ബുദ്ധിമുട്ടുകള്‍ അവര്‍ ഗൗനിക്കുന്നി്ല്ല. പണം ലാഭിക്കാം, സ്ഥലങ്ങള്‍ കാണാം ചിലര്‍ ഇതൊരു അവസരമായും എടുക്കുന്നുണ്ട്.കേരളത്തില്‍ നിന്ന് ഇപ്പോള്‍ ദുബൈയിലേക്ക് നേരിട്ടുള്ള വിമാന ടിക്കറ്റ് നിരക്ക് 35,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതാണ് നിരക്ക് വര്‍ധനക്ക് കാരണമെന്നാണ് വിമാനകമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *