Posted By user Posted On

കുവൈറ്റിൽ ജയിലിൽ കഴിയുന്നത് 386 ഇന്ത്യക്കാർ

കുവൈറ്റ് ജ​യി​ലി​ൽ 386 ഇ​ന്ത്യ​ക്കാ​ർ ക​ഴി​യു​ന്ന​തായി റിപ്പോർട്ട്. വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ ആ​കെ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന​​ത് 9728 ഇ​​ന്ത്യ​​ക്കാ​​രാ​ണ്. യു​​എ​​ഇ ​യി​ൽ​ 2308 പേ​​ർ ത​ട​വി​ൽ ക​ഴി​യു​ന്നു. കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി കീ​​ർ​​ത്തി വ​​ർ​​ധ​​ൻ സി​​ങ് ലോ​​ക്സ​​ഭ​​യി​​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം.​​പി​​യു​​ടെ ചോ​​ദ്യ​​ത്തി​​ന് മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ 2594 ഇ​​ന്ത്യ​​ൻ പൗ​​ര​​ന്മാ​​ർ, നേ​​പ്പാ​​ളി​​ൽ 1282, ഖ​​ത്ത​​റി​​ൽ 588, മ​​ലേ​​ഷ്യ​​യി​​ൽ 379, ബ​​ഹ്റൈ​​നി​​ൽ 313, ചൈ​​ന​​യി​​ൽ 174, പാ​​കി​​സ്താ​​നി​​ൽ 42, അ​​ഫ്ഗാ​​നി​​സ്താ​​നി​​ൽ എ​​ട്ട് എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മറ്റ് കണക്കുകൾ. നി​​ല​​വി​​ൽ 31 രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ത​​ട​​വു​​കാ​​രു​​ടെ കൈ​​മാ​​റ്റം സം​​ബ​​ന്ധി​​ച്ച് ഇ​ന്ത്യ​ക്ക് ക​​രാ​​റു​​ണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Comments (0)

Leave a Reply

Your email address will not be published. Required fields are marked *