കുവൈറ്റിൽ വ്യാജ റസിഡൻസി ബ്രോക്കർമാർ അറസ്റ്റിൽ
കുവൈറ്റിൽ വ്യാജ റസിഡൻസി ബ്രോക്കർമാർ അറസ്റ്റിൽ. വ്യാജ കമ്പനികൾ വഴി റസിഡൻസികൾ വിറ്റ സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. നൂറുകണക്കിന് തൊഴിലാളികളെയാണ് വൻ തുക ഈടാക്കി പ്രതികൾ കുവൈത്തിൽ എത്തിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി വ്യക്തമാക്കി.റെസിഡൻസി കൈമാറ്റത്തിന് 500 ദീനാറും ഒരു വിദേശ തൊഴിലാളിയെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് 2,000 ദീനാറും വരെ തട്ടിപ്പുസംഘം ഈടാക്കിയിരുന്നു. കേസിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
Comments (0)