കുവൈറ്റിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ച് അപകടമുണ്ടായി. അബുഹലീഫ മേഖലയിലെ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾക്കാണ് തീപിടിച്ചത്. ചപ്പുചവറുകള്‍ക്ക് തീ പടര്‍ന്നതിനെ തുടര്‍ന്നാണ് വാഹനങ്ങൾ കത്തിനശിച്ചത്. സമീപവാസികളാണ് സംഭവം അഗ്നിശമനസേന അംഗങ്ങളെ അറിയിച്ചത്. ഉടൻ തന്നെ അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടകാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI