Posted By user Posted On

മയക്കുമരുന്ന് കേസിൽ പ്രവാസി ഡോക്ടറെ കുടുക്കാൻ ശ്രമം: സഹപ്രവ‍ർത്തകയായ നഴ്സും കൂട്ടാളികളായും പൊലീസുകാരും പിടിയിൽ

കുവൈത്തിൽ മയക്കുമരുന്ന് കേസിൽ പ്രതിചേർക്കപ്പെട്ട ലബനാനി ഡോക്ടറെ കോടതി വെറുതെ വിട്ടു. ഇദ്ദേഹത്തിനെതിരെ വ്യാജമായി കേസെടുത്ത പൊലീസുകാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു . രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് പുറമെ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു സ്വദേശികൾ ,നാലു വിദേശികൾ എന്നിവരെ കസ്റ്റഡിയിലെടുക്കാൻ കേസ് സൂക്ഷ്മമായി പരിശോധിച്ച ശേഷം കഴിഞ്ഞ ദിവസം ജനറൽ പ്രോസിക്യൂഷൻ ഉത്തരവിടുകയായിരുന്നു. ഏതാനും ദിവസങ്ങക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത് . പതിവ് നിരീക്ഷണത്തിന്റെ ഭാഗമായുള്ള റെയ്ഡിനിടെ രണ്ടു പോലീസുകാർ അതുവഴി വന്ന ലബനാനി ഡോക്ടറോട് വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു . ഇതിനിടയിൽ നടന്ന പരിശോധനക്കിടെ പോലീസുകാരിൽ ഒരാൾ നേരെത്തെ കയ്യിൽ കരുതിയ മയക്കുമരുന്ന് പൊതി ഡോക്ടറുടെ വാഹനത്തിൽ നിക്ഷേപിക്കുകയും തുടർന്ന് ലഹരി വസ്തു കൈവശം വെച്ചെന്ന് ആരോപിച്ച് ഡോക്ടർക്കെതിരെ കേസെടുക്കുകയുമായിരുന്നു . എന്നാൽ പിന്നീട് ഡോക്ട‍ തെറ്റുകാരനല്ലെന്ന് പ്രോസിക്യൂഷന് മനസ്സിലാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരിലേക്ക് സംശയം വ്യാപിച്ചത് .തുടർന്നുള്ള വിചാരണയിൽ താനാണ് മയക്കുമരുന്ന് ഡോക്ടറുടെ വാഹനത്തിൽ നിക്ഷേപിച്ചതെന്നും ഡോക്ടറെ നാടുകടത്താനുള്ള തന്റെ ഒരു സുഹൃത്തിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നും പോലീസുകാരൻ സമ്മതിക്കുകയായിരുന്നു .പോലീസുകാരനെ പ്രേരിപ്പിച്ച സ്വദേശിയുടെ ഭാര്യ നഴ്സിംഗ് സ്റ്റാഫായി ജോലി ചെയ്യുന്നത് ഇതേ ഡോക്ടറുടെ അടുത്താണ് . ഇവരുമായി ഉണ്ടായ പ്രശ്നത്തെ തുടർന്ന് ഡോക്ടറെ കുടുക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *