Posted By user Posted On

സന്ദർശക വീസ കാലാവധി കഴിഞ്ഞിട്ടും ഭർത്താവും കുട്ടികളും രാജ്യത്ത് തുടർന്നു: നടപടിയുമായി കുവൈത്ത് സർക്കാർ

കുവൈത്തിൽ വീസ ചട്ടങ്ങൾ ലംഘിക്കുന്ന വിദേശികളെയും അവരുടെ സ്പോൺസർമാരെയും നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിയുടെ നിർദേശപ്രകാരമാണ് നടപടി.സന്ദർശക വീസയിൽ എത്തിയവർ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ശക്തമാക്കാൻ തീരുമാനിച്ചത്. സാധുവായ ഇഖാമ ഉണ്ടായിരുന്നിട്ടും സന്ദർശന വീസ ചട്ടങ്ങളും സത്യവാങ്മൂലവും ലംഘിച്ചതിനാലാണ് സ്പോൺസർമാരെയും നാടുകടത്താൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഒരു കൂട്ടം സ്ത്രീകൾ തങ്ങളുടെ ഭർത്താവിനെയും കുട്ടികളെയും വീസിറ്റ് വീസയിൽ കൊണ്ടുവന്ന് നിയമപരമായ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നതായി കണ്ടെത്തിയിരുന്നു. ഇവർ ഒപ്പിട്ട പ്രതിജ്ഞ ലംഘിച്ചതിനാൽ ഇവരെയും നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചു. എല്ലാ സന്ദർശകരും നിശ്ചിത സമയപരിധി കർശനമായി പാലിക്കണമെന്നും നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ കാലാവധി അവസാനിക്കുന്നതിനു മുൻപ് രാജ്യം വിടണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *