കുവൈത്തിൽ കെട്ടിട വാടക അടയ്ക്കൽ ഇനി ഓൺലൈനായി മാത്രം; പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ
കുവൈത്തിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യ നിവാസികൾക്കുവേണ്ടി സിവിൽ സർവ്വീസ് കമ്മീഷൻ ചെയ്യുന്ന സേവനങ്ങളിൽ ചില പരിഷ്‌കാരങ്ങൾ ഏർപ്പെടുത്താൻ പദ്ദതിയുള്ളതായി റിപ്പോർട്ട് .പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ മൻസൂർ അൽമുതന് ആണ് ഇക്കാര്യം സൂചിപ്പിച്ചത് .രാജ്യത്ത് വാണിജ്യ – ഇൻവെസ്റ്റ്മെന്റ് കെട്ടിടങ്ങൾ വാടകക്ക് കൊടുക്കുന്നവർക്കും എടുക്കുന്നവർക്കുമിടയിൽ സഹകരണം ഉറപ്പുവരുത്തുന്ന തരത്തിൽ ഇടപെടാനാണ് കമ്മീഷന്റെ തീരുമാനം. കെട്ടിടം വാടകക്ക് കൊടുക്കുമ്പോഴും ഒരു കെട്ടിടത്തിൽനിന്ന് താമസക്കാരെ ഒഴിപ്പിക്കുമ്പോഴും സിവിൽ ഐ ഡിയുടെ അടിസ്ഥാനത്തിൽ വ്യവസ്ഥാപിതമായ ഓൺലൈൻ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ . ഇതനുസരിച്ച് വാണിജ്യ, നിക്ഷേപ കെട്ടിടങ്ങളിലെ വാടക കരാറുകൾ ഇലക്ട്രോണിക് രീതിയിൽ ഒപ്പിടാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോം രൂപകൽപന ചെയ്യുമെന്ന് മുതന് പറഞ്ഞു . അതുവഴി പൗരൻ്റെയും താമസക്കാരുടെയും വിലാസം തെളിയിക്കാൻ അതോറിറ്റിയുടെ അംഗീകാരം ലഭിക്കും . ഇത് പ്രാബല്യത്തിലാകുന്നതോടെ ചില അസാധാരണമായ സാഹചര്യത്തിലൊഴിച്ച് നിലവിലെ പേപ്പർ കരാർ റദ്ദാക്കപ്പെടും. കെട്ടിട ഉടമക്ക് പേപ്പർ പാട്ടക്കരാർ ഒപ്പിടാൻ കഴിയും. എന്നാൽ നിദിഷ്ട പ്ലാറ്റ്‌ഫോമിലൂടെ ഇഷ്യൂ ചെയ്യുന്ന ഇലക്ട്രോണിക് കരാറിലൂടെയല്ലാതെ വാടകക്കാരന് തൻ്റെ താമസസ്ഥലം അധികാരികൾക്ക് മുമ്പിൽ തെളിയിക്കാൻ കഴിയില്ല. അടുത്ത വര്ഷാരംഭത്തോടെ പുതിയ പരിഷ്‌കാരം പ്രാബല്യത്തിലാക്കാനാണ് പദ്ധതി . അതിനിടെ സിവിൽ ഐഡി പുതുക്കൽ , നഷ്ടപെട്ടത് മാറ്റി എടുക്കൽ തുടങ്ങി സിവിൽ ഐ ഡി യുമായി ബന്ധപ്പെട്ട ഫീസുകളിലും പിഴകളിലും കാലോചിതമായ വർധന ഏർപ്പെടുത്താൻ പദ്ദതിയുള്ളതായി അദ്ദേഹം പറഞ്ഞു .സ്വകാര്യമേഖലയ്ക്ക് നൽകുന്ന സേവന ഫീസ് വർധിപ്പിക്കുന്നതിനൊപ്പം മെഷിനിൽ നിന്ന് സിവിൽ ഐഡി കാർഡ് എടുക്കുന്നതിൽ കാലതാമസം വരുത്തിയാലുള്ള പിഴ 20 ദീനാർ ആക്കി നിശ്ചയിക്കാനും പദ്ധതിയുണ്ട് .ഇഷ്യു ചെയ്ത കാർഡുകൾ സമയത്തിന് എടുക്കാത്തതിനാൽ ഉൾകൊള്ളാൻ സാധിക്കാത്ത അത്ര ഐ ഡി കാർഡുകൾ മെഷിനുകളിൽ പ്രശ്നം ഉണ്ടാക്കുന്നുണ്ട് . ഇത് കൂടി കണക്കിലെടുത്താണ് ഇക്കാര്യത്തിലെ പിഴ വര്ധിപ്പിക്കുന്നതെന്നും അതോറിറ്റി മേധാവി കൂട്ടിച്ചേർത്തു . അതിനിടെ തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും വീടുകളിലും വ്യാജ മേൽ വിലാസത്തിലുള്ളവർ താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കെട്ടിട ഉടമകളോട് സിവിൽ സർവീസ് കമ്മീഷൻ ആവശ്യപ്പെട്ടു .മേൽ വിലാസം കൃത്യമല്ലാത്തവർ തന്റെ കെട്ടിടത്തിൽ താമസിക്കുന്നുണ്ടെന്ന് അറിയുന്ന ഉടമകൾക്ക് അതോറിറ്റിയെ സമീപിച്ച് ഫിങ്കർ പ്രിന്റ് നൽകി ആ താമസക്കാരന്റെ വിലാസം റദ്ദാക്കാൻ സാധിക്കും . ഇത്തരത്തിൽ ഉടമകളാലും മറ്റും വിലാസം റദ്ദു ചെയ്യപ്പെട്ടവരുടെ പേരുവിവരം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും . ഇങ്ങനെ വിലാസം റദ്ദുചെയ്യപ്പെട്ടവർ അറിയിപ്പുണ്ടായി 30 ദിവസത്തിനുള്ളിൽ പുതിയ കെട്ടിടവുമായി ബന്ധപ്പെട്ട വിലാസം സിവിൽ ഐ ഡി യിൽ ചേർക്കാൻ അപേക്ഷ നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടു . നിശ്ചിത കാലാവധിയും കഴിഞ്ഞാൽ തുടർന്ന് 15 ദിവസത്തെ സാവകാശം അനുവദിക്കുകയും അതും കഴിഞ്ഞാൽ 20 ദീനാർ പിഴ ചുമത്തുമെന്നും അതോറിറ്റി അധികൃതർ കൂട്ടിച്ചേർത്തു .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)