കുവൈത്തില്‍ സർക്കാർ സ്വകാര്യ മേഖലകളിൽ പ്രവാസികളുടെ എണ്ണം കൂടുന്നു
കുവൈത്തില്‍ സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവാസികളുടെ എണ്ണം കൂടുന്നുവെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 2024 ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള ആറ് മാസത്തിനിടെ കുവൈറ്റിലെ സ്വകാര്യ മേഖലയിലെ ദേശീയ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സ്വകാര്യ മേഖലയിലെ ദേശീയ തൊഴിലാളികളുടെ എണ്ണം 2024 പകുതിയോടെ 72,086 ആയി കുറഞ്ഞു. 2023 ഡിസംബർ അവസാനം ഇത് 72,231 ആയിരുന്നു. 145 തൊഴിലാളികളുടെ കുറവാണ് ഈ കാലയളവിനിടെ രേഖപ്പെടുത്തിയത്. എന്നാല്‍ സര്‍ക്കാര്‍ മേഖലയില്‍ ദേശീയ തൊഴിലാളികള്‍ വര്‍ധിച്ചു. 2023 ഡിസംബർ അവസാനത്തോടെ 397,790 ആയിരുന്നത് 2024 പകുതിയോടെ 404,395 ആയി ഉയർന്നു. 6,605 തൊഴിലാളികളുടെ വർദ്ധനവ്.സ്വകാര്യമേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. അവരുടെ എണ്ണം 2023 അവസാനത്തോടെ 1,562,492 ആയിരുന്നത് 2024 പകുതിയോടെ 1,589,525 ആയി വർദ്ധിച്ചു. ഇത് 27,033 തൊഴിലാളികളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.സർക്കാർ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം അവസാനം 111,147 ആയിരുന്നത് 2024 പകുതിയോടെ 112,002 ആയി ഉയർന്നു. സ്വകാര്യ മേഖലയിലെ ദേശീയ തൊഴിലാളികളുടെ കുറവിൽ കുവൈത്ത് പ്രൈവറ്റ് സെക്ടർ വർക്കേഴ്‌സ് യൂണിയൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഖാലിദ് അൽ എനിസി ആശങ്ക രേഖപ്പെടുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)