Posted By user Posted On

കുവൈത്തിലെ വിദ്യാലയങ്ങളിൽ മറ്റു രാജ്യത്തിൻ്റെ ദേശീയ പതാക ഉയർത്തുന്നതിനും ദേശീയഗാനം ആലപിക്കുന്നതിനും നിരോധനം

കുവൈത്തിലെ വിദ്യാലയങ്ങളിൽ മറ്റു രാജ്യത്തിൻ്റെ ദേശീയ പതാക ഉയർത്തുന്നതിനും ദേശീയഗാനം ആലപിക്കുന്നതിനും നിരോധനം.കുവൈത്ത് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ആദിൽ അൽ അദ്വാനി ആണ് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച സർക്കുലർ നൽകിയത്.ഇതനുസരിച്ച് കുവൈത്തിനകത്തോ പുറത്തോ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ മറ്റൊരു രാജ്യത്തിന്റെ ദേശീയ പതാക ഉയർത്തുന്നതും ആ രാജ്യത്തിന്റെ ദേശീയ ഗാനം ആലപിക്കുന്നതും കുറ്റകരമായി മാറും.കഴിഞ്ഞ ജൂലൈ രണ്ടിന് നടന്ന മന്ത്രിസഭ യോഗത്തിൽ മന്ത്രിമാരുടെ ആക്ടിങ് സെക്രട്ടറി ജനറൽ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പുതിയ ഉത്തരവ് .
സർക്കുലറിലെ ഉത്തരവ് പ്രാബല്ല്യത്തിലാക്കാൻ എല്ലാ വിദ്യാഭ്യാസ മേഖലകൾക്കും പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട് .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *