Posted By user Posted On

പ്രവാസി മലയാളികൾക്ക് പണികൊടുത്ത് എയ‍‍ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്; കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനം റദ്ദാക്കി

പ്രവാസി മലയാളികൾക്ക് വീണ്ടും പണികൊടുത്ത് എയ‍‍ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. ഞാ​യ​റാ​ഴ്ച ക​ണ്ണൂ​രി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വിമാനം റ​ദ്ദാ​ക്കി. വൈ​കീ​ട്ട് 3.45ന് ​ക​ണ്ണൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 6.25ന് ​കു​വൈ​ത്തി​ൽ എ​ത്തു​ന്ന​തും കു​വൈ​ത്തി​ൽ നി​ന്ന് 7.25ന് ​പു​റ​പ്പെ​ട്ട് 2.55ന് ​ക​ണ്ണൂ​രി​ൽ എ​ത്തു​ന്ന​തു​മാ​യ വി​മാ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. അ​തി​നി​ടെ ഞാ​യ​റാ​ഴ്ച ര​ണ്ട​ര മ​ണി​ക്കൂ​ർ വൈ​കിയാണ് കു​വൈ​ത്ത് കോ​ഴി​ക്കോ​ട് വി​മാ​നം സർ വീസ് നടത്തിയത്. 11.26നാ​ണ് കോ​ഴി​ക്കോ​ട് നി​ന്ന് രാ​വി​ലെ ഒ​മ്പ​തി​നു​ള്ള വി​മാ​നം പു​റ​പ്പെ​ട്ട​ത്. വി​മാ​നം കു​വൈ​ത്തി​ലെ​ത്താ​ൻ വൈ​കി​യ​തോ​ടെ​യാ​ണ് കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് വി​മാ​ന​വും വൈ​കി​യ​ത്. ഉ​ച്ച​ക്ക് 12.40ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം ഇ​തോ​ടെ 2.45ഓ​ടെ​യാ​ണ് പു​റ​പ്പെ​ട്ട​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *