കുവൈത്തിൽ 25 കിലോ ലഹരിവസ്തുക്കളുമായി ഒരാൾ പിടിയിൽ
രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 25 കിലോ ലഹരിവസ്തുക്കൾ പിടികൂടി. നൂതനമായ രീതിയിൽ തുറമുഖം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. സംഭവത്തിൽ ഒരാളെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ടീം അറസ്റ്റു ചെയ്തു.തണ്ണിമത്തൻ കൊണ്ടുവന്ന മരം കൊണ്ട് നിർമിച്ച കൂടിനെ മറയാക്കിയാണ് ലഹരി കടത്താൻ ശ്രമിച്ചത്. മരക്കഷ്ണങ്ങൾക്കുള്ളിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ച നിലയിലായിരുന്നു. പരിശോധന ഉദ്യോഗസ്ഥർ കൂട് അഴിച്ച് പരിശോധിച്ചപ്പോൾ ഒളിപ്പിച്ച നിലയിലുള്ള 25 കിലോ ഷാബു കണ്ടെത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)