Posted By user Posted On

കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്താൻ പരിശോധന

കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്താൻ പരിശോധന. സർട്ടിഫിക്കറ്റുകളിൽ സൂക്ഷമ പരിശോധന നടത്തുന്നതിനായി പ്രത്യേകം സമിതിയെ നിയമിച്ച് സർക്കാർ .ഫത് വ ബോർഡിന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെയാണ് ഇതിനായി സർക്കാർ ചുമതല പ്പെടുത്തിയത് .കുവൈത്തിൽ വ്യാജ യോഗ്യത സർട്ടിഫിക്കറ്റുകൾ കാണിച്ച് സർക്കാർ – സ്വകാര്യ മേഖലകളിൽ ജോലികൾ തരപ്പെടുത്തിയവരെയും ഉദ്യോഗാർഥികളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടികൾ. ഫത് വ ബോർഡിന് പുറമെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, സിവിൽ സർവീസ് കമ്മീഷൻ എന്നിവയിലെ ഉന്നതരടങ്ങിയതാണ് സമിതി .സ്വദേശത്തോ വിദേശ രാജ്യങ്ങളിൽനിന്നോ ഉള്ള വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് ജോലിക്ക് കയറിയ എല്ലാ സ്വദേശികളെയും വിദേശികളെയും ഈ സമിതി പരിശോധനക്ക് വിധേയമാക്കും .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *