Posted By user Posted On

അമിതമായി മധുരം കഴിക്കുന്നത് ഒഴിവാക്കൂ; അപകടം തൊട്ടടുത്താണ്

മധുരം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്, എന്നാല്‍ പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തില്‍ മധുരം കൂടുന്നത് നമ്മുടെ ആരോഗ്യത്തെ വളരെയധികം വെല്ലുവിളിയില്‍ ആക്കുന്നു. മധുരമുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ കൂടുതല്‍ അപകടത്തിലാക്കുന്നു. എന്നാല്‍ ശരീരത്തിന് ഗ്ലൂക്കോസിന്റെ രൂപത്തില്‍ ആവശ്യമുള്ള പഞ്ചസാര എന്ന് പറയുന്നത് വെറും അഞ്ച് ഗ്രാം മാത്രമേ ഉള്ളൂ. എന്നാല്‍ പല അവസരങ്ങളിലും നാം വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പഞ്ചസാര അകത്തെത്തുന്നു. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ എത്രത്തോളം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിയുകയില്ല. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ പഞ്ചസാര പല രൂപത്തിലും അടങ്ങിയിട്ടുണ്ടാവും. എന്നാല്‍ ഇത് പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നു എന്നതാണ് അപകടം വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ ശരീരത്തില്‍ സാധാരണ അളവില്‍ കൂടുതല്‍ മധുരം എത്തിയാല്‍ അത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

നിരന്തരം വിശക്കുന്നു
പലപ്പോഴും ഭക്ഷണത്തോടുള്ള ആര്‍ത്തി ഇവരില്‍ വര്‍ദ്ധിക്കുന്നു. അതിന് കാരണം നമ്മുടെ ശരീരത്തില്‍ അമിതമായ തോതില്‍ മധുരം എത്തുന്നതാണ്. ഇത് പലപ്പോഴും തലച്ചോറിന്റെ പ്രതികരണ ശേഷിയില്‍ സ്വാധീനം ചെലുത്തുകയും അമിതമായി ഭക്ഷണത്തോട് ആസക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് നിരന്തരം വിശക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ പലരും നിസ്സാരമാക്കി വിടുന്നതാണ് അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും.

ശാരീരികോര്‍ജ്ജം കുറയുന്നു

അമിതമായി മധുരം കഴിക്കുന്ന വ്യക്തി എപ്പോഴും ശാരീരികോര്‍ജ്ജം കുറക്കുന്നു. അമിതമായി മധുരം അകത്തെത്തിയാല്‍ അത് ശരീരത്തില്‍ ക്ഷീണം, തളര്‍ച്ച എന്നിവക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ഉറക്കത്തേയും തടസ്സപ്പെടുത്തുന്നു. അതിന്റെ ഫലമായി ആരോഗ്യം മൊത്തത്തില്‍ പ്രതിസന്ധിയിലേക്ക് എത്തുന്നു. .അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.

മാനസികാരോഗ്യത്തിന് പ്രശ്‌നങ്ങള്‍
മാനസികാരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. അമിതമായ പഞ്ചസാര തന്നെയാണ് ഇവിടേയും വില്ലന്‍. പലപ്പോഴും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. അതിന്റെ ഫലമായി മാനസികാരോഗ്യവും പ്രതിസന്ധിയിലാക്കുന്നു. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ സ്വഭാവത്തിലും വ്യത്യാസം കൊണ്ട് വന്നേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

വയറ് സംബന്ധമായ അസ്വസ്ഥതകള്‍
പലപ്പോഴും അമിതമായി പഞ്ചസാര കഴിക്കുന്നത് വഴി നിങ്ങളുടെ കുടലിന്റെ ആരോഗ്യം പ്രതിസന്ധിയിലാവുന്നു.. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പഞ്ചസാരയുടെ ഉപയോഗം കുറക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും ഇത് ദഹനാരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കിയേക്കാം. അതുകൊണ്ട് തന്നെ അത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇനിയെങ്കിലും പഞ്ചസാര കുറക്കാവുന്നതാണ്. എന്നാല്‍ ഇതെല്ലാം തന്നെ പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് കൊണ്ട് സംഭവിക്കണം എന്നില്ല. എങ്കിലും മുന്‍കരുതല്‍ സ്വീകരിക്കണം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *