ഡെങ്കിപ്പനി പടരുന്നു; കൊതുകുകൾ പെരുകുന്നത് തടയാം, പ്രതിരോധ മാർഗങ്ങൾ അറിഞ്ഞിരിക്കാം
മഴക്കാലം കടുത്തതോടെ രോഗാവസ്ഥകളും വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ. മലേറിയ, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങി രോഗങ്ങളുടെ പെരുമഴ തന്നെയാണ് വന്നു കൊണ്ടിരിക്കുന്നത്. പലപ്പോഴും കേരളത്തില്‍ പലയിടങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. വളരെയധികം അപകടകരമായ രോഗാവസ്ഥയായത് കൊണ്ട് തന്നെവളരെയധികം ശ്രദ്ധയും ആവശ്യമാണ്. കൊതുകാണ് രോഗം പരത്തുന്നത് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ കൊതുകിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതാണ് ആദ്യത്തെ കാര്യം. ഏകദേശം മൂന്ന് മുതല്‍ പതിനാല് ദിവസങ്ങള്‍ ആണ് രോഗം പ്രത്യക്ഷപ്പെടുന്നതിന് എടുക്കുന്നത്. ഛര്‍ദ്ദി, കടുത്ത പനി, പേശികളിലും സന്ധികളിലും വേദന, ശരീരത്തിലെ ചുണങ്ങ്, തലവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍.
രോഗപ്രതിരോധം
രോഗാവസ്ഥയെ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കില്‍ അതി ഭീകരമായ അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. വളരെയധികം മാരകമായി രോഗം മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈഡിസ് ജനുസ്സിലെ പല ഇനം പെണ്‍കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കെട്ടിക്കിടക്കുന്ന, മലിനമായ വെള്ളത്തിലാണ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. ആദ്യം തന്നെ കൃത്യമായ മുന്‍കരുതലിലൂടെ രോഗത്തെ പ്രതിരോധിച്ചാല്‍ നമുക്ക് ഒരു പരിധി വരെ അപകടം കുറക്കുന്നതിനും രോഗം പടരുന്നത് തടയുന്നതിനും സാധിക്കുന്നു.
വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക
ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുക എന്നതാണ്. അതാണ് പലപ്പോഴും കൊതുകുകളുടെ പ്രജനന ഇടം. അതുകൊണ്ട് തന്നെ ഇത്തരം ഭാഗങ്ങളിലെ വെള്ളം നീക്കം ചെയ്യുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കൂടാതെ ഇതിനെക്കുറിച്ച് നിരീക്ഷിക്കുകയും രോഗാവസ്ഥ പടരുന്നതിനുള്ള അനുകൂല സാഹചര്യം ഒഴിവാക്കുകയും ചെയ്യുക.
ഉപയോഗിക്കാത്ത വെള്ള പാത്രങ്ങള്‍ കമിഴ്ത്തിയിടുക
പലപ്പോഴും ഉപയോഗിക്കാത്ത വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങള്‍, ചിരട്ടകള്‍ എന്നിവയെല്ലാം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇവയെല്ലാം തന്നെ കൊതുകുകളുടെ പ്രജനനകാലമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ കൊതുക് വളരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു.
അഴുക്കുചാലുകള്‍ വൃത്തിയും വെടിപ്പുമുള്ളതാക്കുക
വീട്ടില്‍ മാത്രമല്ല പൊതു ഇടത്തിലും വീട്ടിലെ അഴുക്ക് ചാലുകളിലും എല്ലാം വൃത്തിയും വെടിപ്പുമുള്ളതാക്കുക. ഇത് മാത്രമല്ല ഡ്രെയിനേജ് സംവിധാനം കൃത്യമായി പരിപാലിക്കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുക. ഇത് കൂടാതെ ബന്ധപ്പെട്ടവരുമായി സംസാരിച്ച് അഴുക്ക്ചാലുകള്‍ വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കുക. പ്രത്യേകിച്ച് മഴക്കാലത്ത്, അഴുക്കുചാലുകള്‍ കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
കൊതുക് അകറ്റുന്ന മരുന്നുകള്‍ ഉപയോഗിക്കുക
പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ദോഷമുണ്ടാക്കാത്ത തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നമുക്ക് ചുറ്റും കൊതുതുകള്‍ പെറ്റുപെരുകുന്നത് കണ്ടാല്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ.് ഇത് സുരക്ഷിതമായ രീതിയില്‍ വേണം ഉപയോഗിക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഡെങ്കിയെ ഒതുക്കാന്‍ കൊതുകിനെ നിയന്ത്രിക്കുക എന്നതാണ് ആദ്യത്തെ പടി. അതില്‍ നിങ്ങള്‍ വിജയിച്ചാല്‍ രോഗാവസ്ഥയില്‍ നിന്ന് പരിഹാരം കാണാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9
Comments (0)