Posted By user Posted On

പിത്താശയസഞ്ചിയിലെ കാൻസർ കൂടി വരുന്നു; ഈ ലക്ഷണങ്ങളുണ്ടോ? ശ്രദ്ധിക്കാതെ പോകരുത്, ജീവൻ അപകടത്തിലാകും

കാൻസർ കോശങ്ങൾ പിത്തസഞ്ചിക്കുള്ളിൽ അനിയന്ത്രിതമായി വളരുകയും പെരുകുകയും ചെയ്യുമ്പോഴാണ് പിത്തസഞ്ചിയിൽ അർബുദം ഉണ്ടാകുന്നത്. ഈ കോശങ്ങൾ ഉണ്ടാക്കുന്ന മുഴകൾ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.ഇന്ത്യയിൽ പിത്തസഞ്ചി കാൻസർ (ജിബിസി) കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് 2019 ഓഗസ്റ്റിൽ ഒരു മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച എപ്പിഡെമിയോളജി ഓഫ് ഗാൾ ബ്ലാഡർ ക്യാൻസർ ഇൻ ഇന്ത്യ എന്ന റിപ്പോർട്ടിൽ പറയുന്നു.

പിത്താശയം, പിത്തനാളി എന്നിങ്ങനെ പിത്തരസത്തിന്റെ ഉത്പാദനവും ശേഖരണവും കൈമാറ്റവുമൊക്കെയായി ബന്ധപ്പെട്ട അവയവങ്ങളിൽ വരുന്ന അർബുദമാണ് ബൈലിയറി ട്രാക്റ്റ് കാൻസർ. പിത്തസഞ്ചി കാൻസർ അതിജീവന നിരക്ക് രോഗത്തിന്റെ രോഗിയെയും ഘട്ടത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. നേരത്തെ രോഗനിർണയവും ചികിത്സയും ചെയ്യുന്നവർക്ക് അതിജീവന നിരക്ക് 66% ആണെന്ന് പഠനങ്ങൾ പറയുന്നു. അതിജീവിക്കുകയുള്ളൂ.
പിത്തസഞ്ചി കാൻസർ ഉണ്ടാകാനുള്ള കാരണങ്ങൾ…

വിട്ടുമാറാത്ത വീക്കം
അണുബാധ
പൊണ്ണത്തടി
പാരമ്പര്യം
കൊഴുപ്പ് കൂടുതലുള്ളതും നാരുകൾ കുറഞ്ഞതുമായ ഭക്ഷണക്രമം.
നിറം മങ്ങിയ മലം…
മഞ്ഞപ്പിത്തം
ഛർദ്ദി

കാൻസറിന്റെ പ്രാരംഭ ഘട്ടങ്ങളിൽ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. എന്നാൽ രോഗം ഗുരുതരമാകുമ്പോൾ ചില ലക്ഷണങ്ങൾ പ്രകടമാകുന്നു. വയറുവേദന, പെട്ടെന്ന് ഭാരം കുറയൽ, വയറ് വീർക്കുക, മഞ്ഞപ്പിത്തം എന്നിവയെല്ലാം പിത്തസഞ്ചി കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

പിത്താശയക്കല്ലുകൾ ഉണ്ടാകുന്നത് ഏറ്റവും വലിയ അപകട ഘടകമാണ്. പ്രത്യേകിച്ചും അവ ആമാശയത്തിൽ അണുബാധയുണ്ടാകുക ചെയ്താൽ കൂടുതൽ അപകടകരമാണ്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക് പിത്തസഞ്ചി കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിലൂടെയും ഭാരം നിയന്ത്രിക്കുന്നതിലൂടെയും പിത്തസഞ്ചിയിൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *