Posted By Editor Editor Posted On

കുവൈറ്റില്‍ താപനില കുത്തനെ ഉയരുന്നു; ഉച്ച സമയത്തെ പുറം ജോലികൾക്ക് നിയന്ത്രണം, ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കുവൈറ്റില്‍ ചൂട് കുത്തനെ ഉയരുന്നു. ഇന്ന് വെള്ളിയാഴ്ച രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ ചൂടായിരിക്കും രേഖപ്പെടുത്തുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നത്തെ താപനില 49 ഡിഗ്രി വരെ ഉയരുമെന്നും അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ താപനില 50 ഡിഗ്രിയോ അതിനു മുകളിലോ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.പലകലും രാത്രിയും ഒരു പോലെ ചൂടേറിയതാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇന്ന് വെള്ളിയാഴ്ച, പരമാവധി താപനില 46 മുതല്‍ 49 ഡിഗ്രി വരെയായി ഉയരും. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കടല്‍ തിരമാലകള്‍ 1 മുതല്‍ 4 അടി വരെ ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. രാത്രിയില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ്, ചിലപ്പോള്‍ മണിക്കൂറില്‍ 12 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ അടിച്ചു വീശാന്‍ സാധ്യതയുണ്ട്. ഇതുമൂലം തിരമാലകള്‍ ചിലപ്പോള്‍ 2 മുതല്‍ 6 അടി വരെ ഉയരും. രാത്രിയിലെ കുറഞ്ഞ താപനില 32 മുതല്‍ 35 ഡിഗ്രി വരെ ആയിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *