കുവൈത്തിൽ പ്രവാസി മലയാളി ഗാർഹിക തൊഴിലാളിയുടെ ദുരൂഹ മരണം :അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
വയനാട് മുട്ടിൽ സൗത്ത് കാക്കവയൽ സ്വദേശിനി അത്തക്കര വീട്ടിൽ അജിത വിജയനെ (50) കുവൈത്തിലെ താമസസ്ഥലത്ത്മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന്കുടുംബം.ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഭർത്താവ്
വിജയനാണ് പരാതി നൽകിയത്.അജിതയെ ജോലിചെയ്തിരുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി 19നാണ്
വീട്ടിൽ വിവരം കിട്ടിയത്. 6മാസം മുൻപാണ്
വീട്ടിലെ സാമ്പത്തിക ബാധ്യത കാരണം അജിത ജോലിക്കായി കുവൈത്തിലേക്ക്പോയത്. എറണാകുളത്തെ ഏജൻസി വഴിയാണ്സുലൈബിയയിലെ വീട്ടിലേക്ക്ജോലിക്ക്എത്തിയത്. ജോലിചെയ്തിരുന്ന വീട്ടിലെ ഉടമയായ സ്ത്രീ കൃത്യമായി ഭക്ഷണം അടക്കം നൽകാറില്ലെന്ന് അജിത വീട്ടുകാരെ അറിയിച്ചിരുന്നു. കഴിഞ്ഞമാസം സ്പോൺസറുമായി ചിലപ്രശ്നങ്ങൾ ഉണ്ടായതായി ഏജൻസിയും അറിയിച്ചിരുന്നു. അവസാനമായി അജിത വിളിച്ചപ്പോൾ നാട്ടിലേക്ക്
വരാനുള്ള തയാറെടുപ്പിലാണെന്നാണ് പറഞ്ഞത്. എന്നാൽ പിന്നീട്
വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്തില്ല.ഫോൺ. വീട്ടുടമ വാങ്ങിവെച്ചെന്നും18നുംമടങ്ങാൻ ടിക്കറ്റെടുത്തെന്നും പിന്നീട് ഏജൻസിയിൽ നിന്ന്
വിവരംകിട്ടി. എന്നാൽ പിന്നീട് മൃതദേഹം കയറ്റി അയക്കുന്ന ട്രാവൽഏജൻസിൽ നിന്നാണ്
വിളിവന്നത്.17ന്അജിത മരിച്ചതായും അവരാണ്അറിയിച്ചത്.ഏജൻസിയെ ബന്ധപ്പെട്ടെങ്കിലും തിരിച്ച്
വിളിക്കാമെന്ന്
പറഞ്ഞ്ഫോൺകട്ട്ചെയ്തു.പിന്നീട്
വിളിച്ച്ജോലി ചെയ്യുന്ന വീട്ടിലെ ഷെഡിൽ അജിതയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയെന്ന്അറിയിക്കുകയായിരുന്നു.അജിതയെ അപായപ്പെടുത്തിയതായി സംശയമുണ്ടെന്നും സമഗ്രമായഅന്വേഷണം വേണമെന്നുമാണ്കുടുംബത്തിന്റെ ആവശ്യം
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ*
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
Comments (0)