ജിസിസി റെയില്‍വേ വരുന്നു: കുവൈറ്റിലെ ഭാഗം 2030ഓടെ പൂര്‍ത്തിയാകും
ആറു ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന 2,217 കിലോമീറ്റര്‍ ജിസിസി റെയില്‍വേയുടെ കുവൈറ്റിലെ ഭാഗം 2030ഓടെ പൂര്‍ത്തിയാകും. ഇതിന്റെ ചുമതലക്കാരായ പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (പാര്‍ട്ട്) ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ഉസൈമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈറ്റ് മുതല്‍ സൗദിയിലെ ദമാം വരെയും അവിടെ നിന്ന് ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കും നീളുന്നതാണ് ജിസിസി റെയില്‍വേയുടെ ഒരു ഭാഗം. മറ്റൊരു ഭാഗം സൗദി അറേബ്യയില്‍ നിന്ന് അബുദാബി, അല്‍ ഐന്‍, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് നീളുന്നതാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
Comments (0)