കുവൈറ്റിൽ പ്രാദേശിക മദ്യ നിർമാണ യൂണിറ്റ് പിടികൂടി; നാല് പേർ അറസ്റ്റിൽ
കുവൈറ്റിലെ ജിലീബ് ഏരിയയിലെ ഒരു പ്രാദേശിക മദ്യനിർമ്മാണ കേന്ദ്രം സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും നാല് പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിൽപനയ്ക്ക് തയ്യാറായ 70 ബാരൽ മദ്യവും 500 കുപ്പി നാടൻ മദ്യവും സംഘം പിടിച്ചെടുത്തു. ഒരാൾ ബാഗുമായി വരുന്നതിലാണ് സുരക്ഷാ പട്രോളിംഗിന് സംശയം തോന്നിയതെന്നാണ് റിപ്പോർട്ട്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പട്രോളിംഗ് സംഘം ഇയാളുടെ ബാഗിൽ പ്രാദേശികമായി തയ്യാറാക്കിയ മദ്യം തിരിച്ചറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിൽ ഒരു സമ്പൂർണ മദ്യനിർമ്മാണ യൂണിറ്റ് കണ്ടെത്തുകയും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
Comments (0)