Posted By Editor Editor Posted On

പ്രമേഹം നിങ്ങളെ അലട്ടുന്നുണ്ടോ? നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

ലോകത്തേറ്റവും കൂടുതല്‍ പേരെ കീഴടക്കിയിരിക്കുന്ന രോഗമെന്ന ഖ്യാതിയുളള ഒന്നാണിത്.. രക്തത്തിലെ ഗ്ലൂക്കോസ് തോതു കൂടുകയും ശരീരം വേണ്ട വിധത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നതാണ് പ്രമേഹത്തിനു കാരണമാകുന്നത്.അമിതമായ പ്രമേഹം ഹൃദയത്തിന്റെ ആരോഗ്യത്തെ തന്നെ തകരാറിലാക്കി മരണം വരെ ക്ഷണിച്ചു വരുത്താം. പ്രമേഹത്തിന് പല കാരണങ്ങളുമുണ്ട്. പാരമ്പര്യമായി പ്രമേഹമുള്ളവര്‍ക്ക് ഇതു വരാനുള്ള സാധ്യത ഏറെയുമാണ്. ഇതിനു പുറമേ ചില മരുന്നുകള്‍, ഭക്ഷണ രീതി, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങള്‍ തന്നെയാണ്.

കുട്ടികളില്‍ ചിലരില്‍ ചെറുപ്പത്തില്‍ തന്നെ കണ്ടു വരുന്ന പ്രമേഹമുണ്ട്. ഗര്‍ഭകാലത്തു ഗര്‍ഭിണികളില്‍ കണ്ടു വരുന്ന ജെസ്റ്റേഷണല്‍ ഡയബെറ്റിസുണ്ട്. ഇത്തരം സ്ത്രീകളുടെ കുട്ടികള്‍ ജനിയ്ക്കുമ്പോള്‍ തന്നെ അമിത വണ്ണത്തോടെയാണ് ജനിക്കുക. ഷുഗര്‍ ബേബീസ് എന്നാണ് ഇവരെ പൊതുവേ പറയുക. കുട്ടികളിലും മുതിര്‍ന്നവരിലുമെല്ലാം പ്രമേഹം അമിത വണ്ണത്തിനുള്ള ഒരു കാരണമാണ്.പ്രമേഹം തന്നെ രണ്ടു വിധത്തിലുണ്ട്. സാധാരണ പ്രമേഹം കൂടാതെ പ്രമേഹം കൂടുമ്പോഴുണ്ടാകുന്ന ടൈപ്പ് 2 ഡയബെറ്റിസുമുണ്ട്. അമിതമായ പ്രമേഹമുളളവര്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്പ്പടക്കം പലതും എടുക്കേണ്ടി വരും. പ്രമേഹത്തെ സ്വാഭാവിക ഭക്ഷണ ക്രമം കൊണ്ട് നിയന്ത്രിച്ചു നിർത്താൻ സാധിക്കും.കോവയ്ക്ക പ്രമേഹ നിയന്ത്രണത്തിന് ഉത്തമമായ ഒരു പച്ചക്കറിയാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ്. ഇതിന്റെ പ്രമേഹ നിയന്ത്രണ ഗുണം പഠനത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുമുണ്ട്. മധുരമെങ്കിലും പ്രമേഹ രോഗികള്‍ക്കു കഴിയ്ക്കാവുന്ന മറ്റൊന്നാണ് മധുരക്കിഴങ്ങ്. ഇതിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് തീരെ കുറവാണ്. ഇതാണ് പ്രമേഹ രോഗത്തിന് പരിഹാരമാകുന്നത്. ഇതിലെ നാരുകളും ഗുണം നല്‍കുന്നു. ഒരുവിധം പഴുത്ത, അതായത് പച്ചപ്പു മാറി എന്നാല്‍ അധികം പഴുക്കാത്ത നേന്ത്രപ്പഴം പ്രമേഹത്തിനുളള പ്രകൃതിദത്ത മരുന്നാണ്.

ഫൈബര്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുമുണ്ട്. ഇതുപോലെ പച്ച നേന്ത്രക്കായ പ്രമേഹത്തിനുളള നല്ലൊരു മരുന്നാണ്. ഇത് ചുട്ടു കഴിയ്ക്കുന്നതോ തോരന്‍ വച്ചോ കറി വച്ചോ കറിയ്ക്കുന്നതോ നല്ലതാണ്. പ്രമേഹത്തിനു പരീക്ഷിയ്ക്കാവുന്ന മരുന്നാണിത്.കുമ്ബളങ്ങ മറ്റൊരു പ്രമേഹ നിയന്ത്രണ പച്ചക്കറിയാണ്. ഇതിന്റെ നീരു രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതു പ്രമേഹം മാത്രമല്ല, ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഇത് ഉപ്പിച്ചു വേവിച്ചു കഴിയ്ക്കുന്നതും ഉപ്പും മഞ്ഞളും ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നതും കറികളില്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം ഏറെ ഗുണകരമാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *