കുവൈറ്റിൽ ജോലിക്കാരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ ശരിവെച്ച് കോടതി
വഫ്രയിൽ പിതാവിൻ്റെ കന്നുകാലി തൊഴുത്തിൽ ജോലിക്കാരനെ കൊലപ്പെടുത്തിയ പൗരന് കീഴ്ക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച് കാസേഷൻ കോടതി. ജഡ്ജി സാലിഹ് അൽ മുറൈഷിദിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി ശരിവെച്ചത്.
കാവൽക്കാരൻ്റെ മരണം പ്രതി അറിയിച്ചെങ്കിലും ഒടുവിൽ ആസൂത്രിത കൊലപാതകമാണെന്ന് സമ്മതിക്കുകയായിരുന്നു. വഫ്രയിൽ പുലർച്ചെ രക്തത്തിൽ കുളിച്ച നിലയിൽ പിതാവിൻ്റെ കന്നുകാലി തൊഴുത്തിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരൻ്റെ മൃതദേഹം കണ്ടെത്തിയതായി കുവൈത്തി യുവാവിൽ നിന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് യൂണിറ്റിന് വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഇതേ കുവൈത്തി പൗരൻ തന്നെയാണ് കണ്ടെത്തുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
Comments (0)