സുരക്ഷാ നിബന്ധനകള്‍ പാലിച്ചില്ല: കുവൈറ്റിൽ 6 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
കുവൈത്തില്‍ സുരക്ഷാ നിബന്ധനകള്‍ പാലിക്കാത്ത ആറ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി ജനറല്‍ ഫയര്‍ ഫോഴ്സ്. വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനകളിലാണ് നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവ അടച്ചുപൂട്ടി.
സുരക്ഷാ നിബന്ധനകള്‍ പാലിച്ചില്ലെന്നും ഈ ലംഘനങ്ങള്‍ പരിഹരിക്കണമെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ജനറല്‍ ഫയര്‍ ഫോഴ്സ് അറിയിച്ചു. സുരക്ഷാ നിബന്ധനകൾ പാലിക്കാത്തത് ജനങ്ങളുടെ ജീവനും സ്വത്തിനും സമൂഹസുരക്ഷക്കും അപകടമുണ്ടാക്കും എന്നതിനാലാണ് നടപടിയെടുത്തത്. സ്ഥാപനങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് കർശനമായ നിയമമുണ്ട്. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു വരികയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
Comments (0)