കുവൈത്തിൽ 29,604 ട്രാഫിക് നിയമലംഘനങ്ങൾ: പരിശോധന കർശനമാക്കി അധികൃതർ
കുവൈത്തില്‍ കർശന ട്രാഫിക് പരിശോധന തുടരുന്നു. ഒരാഴ്ച നീണ്ട പരിശോധന ക്യാമ്പയിനിൽ ആകെ 29,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 60 വാഹനങ്ങളും 50 മോട്ടോർ സൈക്കിളുകളും പിടികൂടുകയും ഗ്യാരേജിലേക്ക് മാറ്റുകയും ചെയ്തു.
ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ-ഖദ്ദയുടെ നേരിട്ടുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ട്രാഫിക് നിയമ ലംഘകരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പിടികൂടിയതിന് പുറമെ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 27 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയിട്ടുമുണ്ട്. 10 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പരിശോധനകളിൽ ക്രിമിനൽ കേസുകളിൽ പിടിയിലാകുകയും മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും മൂന്ന് പേരെ പിടികൂടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://chat.whatsapp.com/I2V0awoqysHJacffeRKYWz
Comments (0)