ഗള്‍ഫില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരു മരണം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍
മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചിലാണ് എട്ട് പ്രവാസികള്‍ കടലില്‍ വീണത്. ഒരാള്‍ മരിച്ചതായും മറ്റു ഏഴ് പേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. ഏഴ് പേരുടെയും നില ഗുരുതരമാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ടവര്‍ ഏഷ്യന്‍ രാജ്യക്കാരാണ്. എന്നാല്‍, ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)