ഉപഭോക്താക്കളെ പറ്റിച്ചു; കുവൈത്തിൽ രണ്ട് സ്റ്റോർ ഉടമകൾക്കെതിരെ വാണിജ്യ മന്ത്രാലയത്തിന്റെ നടപടി
നിയമലംഘനം നടത്തിയ രണ്ട് സ്റ്റോർ ഉടമകൾക്കെതിരെ കുവൈത്തിൽ നടപടി. അൽ ഫോർഡ പഴം-പച്ചക്കറി മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന രണ്ട് സ്റ്റോർ ഉടമകൾക്കെതിരെയാണ് വാണിജ്യ മന്ത്രാലയം നടപടി സ്വീകരിച്ചത്ഉ. പഭോക്താക്കളെ കബളിപ്പിച്ചതിനാണ് നടപടി. ഉത്പന്നങ്ങൾ നിർമ്മിച്ച രാജ്യത്തിൻ്റെ ലേബലുകൾ മാറ്റി, വലിയ പാക്കേജുകളും ബോക്സുകളും ചെറുതായി വിഭജിച്ച് മാറ്റി ഉപഭോക്താക്കളെ പറ്റിക്കുകയായിരുന്നു. അധികൃതർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)