Posted By Editor Editor Posted On

മസ്ജിദുൽ കബീറിൽ വിശ്വാസികളുടെ ഒഴുക്ക് : പ്രാർത്ഥനക്കെത്തിയത് ഒരു ലക്ഷത്തിലധികം പേർ

കുവൈത്തിലെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീറിൽ റമദാൻ 27 ആം രാവിൽ ഖിയാമുല്ലൈൽ നിർവഹിക്കുന്നതിന് എത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികൾ.. ഇത്രയും വിശ്വാസികൾ മസ്ജിദുൽ കബീറിൽ എത്തുന്നത് 2007 മുതൽ ഇത് ആദ്യമാണ് . പള്ളിയുടെ ഉൾഭാഗത്ത് നമസ്കരിക്കാനുള്ള സൗകര്യം ലഭിക്കുന്നതിന് വേണ്ടി പലരും നേരത്തേയെത്തിയെങ്കിലും അതിലേറെ നേരത്തെ എത്തിയവർ സ്ഥലം കയ്യടക്കിയതിനാൽ പലർക്കും പള്ളിക്ക് പുറത്താണ് നമസ്കരിക്കാൻ സാധിച്ചത് .എല്ലാ വര്ഷവുംപോലെ ഇക്കുറിയും മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാരും പള്ളിയിലെത്തുകയുണ്ടായി . 26 ന് നോമ്പ് തുറന്നതോടെ തന്നെ കുവൈത്തിന്റെ നാനാ ഭാഗത്തുനിന്ന് മജിസ്‌ജിദുൽ കബീർ ലക്ഷ്യമാക്കി സ്വദേശികളും വിദേശികളുമുൾപ്പെടെ വിശ്വാസികളുടെ വൻ ഒഴുക്കായിരുന്നു .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *