Posted By user Posted On

കുവൈറ്റിലെ സഹേൽ ആപ്ലിക്കേഷനിൽ പുതിയ സേവനം

കുവൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ ആപ്ലിക്കേഷനിൽ പുതിയ സേവനം ആരംഭിച്ചു. മന്ത്രാലയത്തിൻ്റെ “സുരക്ഷാ സേവനങ്ങൾ” വിഭാഗത്തിന് കീഴിൽ ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടത്തേണ്ടതിൻ്റെ ആവശ്യകതയാണ് വേരിഫൈ ചെയ്യുന്നതെന്ന് ഔദ്യോഗിക വക്താവ് യൂസഫ് കാസിം അറിയിച്ചു. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപയോക്താവിന് വേണ്ടിയോ അല്ലെങ്കിൽ മറ്റൊരു സിവിൽ നമ്പറിന് വേണ്ടിയോ ഒരു ബയോമെട്രിക് ഫിംഗർപ്രിൻ്റ് ചെയ്യേണ്ടതിൻ്റെ ആവശ്യകത പരിശോധിക്കാൻ ഇതിലൂടെ സാധിക്കും. കുടുംബം, കുട്ടികൾ അല്ലെങ്കിൽ ​ഗാർഹിക തൊഴിലാളികൾ എന്നിവരുടെ ബയോമെട്രിക് വിവരങ്ങൾ ഇങ്ങനെ അറിയാൻ സാധിക്കും. ആപ്ലിക്കേഷൻ ഉപയോ​ഗിച്ച് പരിശോധിച്ച ശേഷം ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന് വ്യക്തമായാൽ സൈറ്റിൽ ലഭ്യമായ അപ്പോയിൻ്റ്മെൻ്റുകളിൽ നിന്ന് ഒരു അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യണം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim

https://www.kuwaitvarthakal.com/2024/03/28/rcb-kkr-match-today/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *