Posted By Editor Editor Posted On

കുവൈത്തിൽ പ്രവാസികളുടെ മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം : ഇക്കാര്യം അറിയാതെ പോകരുത്

കുവൈത്തിൽ വിദേശികളുടെ മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തി ആരോഗ്യമന്ത്രാലയം .വൈറൽ ഹെപ്പറ്റൈറ്റിസ് സി യുടെ ലബോറട്ടറി പരിശോധനയിൽ ഫലം പോസിറ്റീവ് ആണെങ്കിൽ രാജ്യത്ത് പുതുതായി വന്ന റെസിഡൻസി അപേക്ഷകനെ വൈദ്യശാസ്ത്രപരമായി അയോഗ്യനായി കണക്കാക്കും… രോഗം സ്ഥിരീകരിക്കപ്പെട്ട ആൾക്ക് പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ടെസ്റ്റിന് വിധേയരാകാൻ അനുമതിയുണ്ടാവില്ല . അതേ സമയം പരിശോധനയിൽ ഫലം അനിശ്ചിതത്വമാണ് കാണിക്കുന്നതെങ്കിൽ അത്തരം പ്രവാസികൾക്ക് കുറഞ്ഞത് നാലു മാസ സമയം നൽകും .അതിനിടയിൽ പിസിആർ പരിശോധനയിൽ പോസിറ്റീവ് ഫലമാണ് കാണിച്ചെതെങ്കിൽ ആ വ്യക്തിയെ താമസരേഖ ലഭിക്കുന്നതിന് അയോഗ്യനായാണ് പരിഗണിക്കുക .എന്നാൽ വൈറൽ ഹെപ്പറ്റൈറ്റിസ് സി പരിശോധനയിൽ ഫലം അനിശ്ചിതത്വത്തിലുള്ള ഒരാൾക്ക് പി സി ആർ പരിശോധനയിലൂടെ ഫലം നെഗറ്റീവ് കാണിച്ചാൽ ഒരു വർഷത്തേയ്ക്ക് റെസിഡൻസി പെർമിറ്റ് അനുവദിക്കും. ഒരു വര്ഷം കഴിഞ്ഞാൽ വീണ്ടും പി സി ആർ പരിശോധനയിലൂടെ ഫലം നെഗറ്റീവ് ആയാൽ മാത്രമേ അത്തരക്കാർക്ക് സ്ഥിരം റെസിഡൻസി പെർമിറ്റ് അനുവദിക്കുകയുള്ളൂവെന്നുമാണ് പുതിയ വ്യവസ്ഥ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

https://www.kuwaitvarthakal.com/2024/03/28/rajasthan-royal-take-on-delhi-capitals-today-ipl-can-now-be-watched-live-on-your-phone-download-now/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *